പെണ്ണാളേ കൊയ്യുക കൊയ്യുക പൊന്നാളേ
നീയും ഞാനും ഒന്നാണ് കയ്യും മെയ്യും ഒന്നാണ്
കൊയ്യും നമ്മള് ഒന്നാകെ ഈ നെല്ലും പൊന്നും ഒന്നാണ്
പെണ്ണാളേ.....
കണ്ണാളേ കെട്ടുക കെട്ടുക കറ്റകളാകേ
കാറ്റും കോളും കൂസാതെ രക്തം നല്‍കും ഒന്നാകേ
ചേറും വേര്‍പ്പും കൂട്ടാണ് നേടും നമ്മളീ മണ്ണാകെ
കണ്ണാളേ....
പാടങ്ങളെല്ലാം കൊയ്തു നാം കൂട്ടി
കാലങ്ങളെല്ലാം കാത്തുനാംനിന്നു
നാളെയീ മണ്ണിന് മേലാളര്‍ നമ്മള്
പാടത്തിന് മക്കള്‍ പാരിന്നധിപര്
പാവങ്ങളെല്ലാം പടയണിയായി
ചിന്തുന്നു നമ്മള് ചെഞ്ചോരയെന്നും
കൂരയിലെല്ലാം ചെങ്കതിര് തൂകി
നേടും നമ്മളീ മണ്ണും വിണ്ണും