Title (Indic)പെരിയാറേ പെരിയാറേ പർവതനിരയുടെ പനിനീരേ WorkBharya Year1962 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Performer AM Raja Writer Vayalar Ramavarma LyricsMalayalamപെരിയാറേ പെരിയാറേ പര്‍വതനിരയുടെ പനിനീരേ കുളിരും കൊണ്ട് കുണുങ്ങി നടക്കും മലയാളിപ്പെണ്ണാണ് നീ ഒരു മലയാളിപ്പെണ്ണാണ് നീ (പെരിയാറേ) മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ മയിലാഞ്ചിക്കാട്ടില് വളര്‍ന്നൂ നഗരം കാണാത്ത നാണം മാറാത്ത നാടന്‍പെണ്ണാണ് നീ ഒരു നാടന്‍പെണ്ണാണ് നീ (പെരിയാറേ) പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു പോകാനൊരുങ്ങുകയാണല്ലോ മലയാറ്റൂര്‍ പള്ളിയിൽ പെരുന്നാള്‍ കൂടണം ശിവരാത്രി കാണേണം നീ ആലുവാ ശിവരാത്രി കാണേണം നീ (പെരിയാറേ) നാടാകെ തെളിനീരു നൽകേണം നാടോടിപ്പാട്ടുകള്‍ പാടേണം കടലില്‍ നീ ചെല്ലണം കാമുകനെ കാണണം കല്യാണമറിയിക്കേണം നിന്റെ കല്യാണമറിയിക്കേണം (പെരിയാറേ) Englishpĕriyāṟe pĕriyāṟe parvadanirayuḍĕ paninīre kuḽiruṁ kŏṇḍ kuṇuṅṅi naḍakkuṁ malayāḽippĕṇṇāṇ nī ŏru malayāḽippĕṇṇāṇ nī (pĕriyāṟe) mayilāḍuṁkunnil piṟannū pinnĕ mayilāñjikkāṭṭil vaḽarnnū nagaraṁ kāṇātta nāṇaṁ māṟātta nāḍanpĕṇṇāṇ nī ŏru nāḍanpĕṇṇāṇ nī (pĕriyāṟe) pŏnnalagaḽ pŏnnalagaḽ ñŏṟiññuḍuttu pogānŏruṅṅugayāṇallo malayāṭrūr paḽḽiyil pĕrunnāḽ kūḍaṇaṁ śivarātri kāṇeṇaṁ nī āluvā śivarātri kāṇeṇaṁ nī (pĕriyāṟe) nāḍāgĕ tĕḽinīru nalgeṇaṁ nāḍoḍippāṭṭugaḽ pāḍeṇaṁ kaḍalil nī sĕllaṇaṁ kāmuganĕ kāṇaṇaṁ kalyāṇamaṟiyikkeṇaṁ ninṟĕ kalyāṇamaṟiyikkeṇaṁ (pĕriyāṟe)