മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളിത്തന്നാട്ടെ
മധുരപ്പതിനേഴുകാരീ വിരുന്നുകാരീ
വിരുന്നുകരീ (മനസ്സമ്മതം)
മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളിത്തന്നാട്ടെ
മനസ്സിന്റെ പന്തലിലെ വിരുന്നുകാരാ
വിരുന്നുകാരാ (മനസ്സമ്മതം)
കരിമ്പിന്റെ നാട്ടിലെ കല്യാണവീട്ടിലെ
കളിച്ചിരി മാറാത്ത കാട്ടുതത്തയാണ് നീ (കരിമ്പിന്റെ)
കാണാക്കൊമ്പില്‍ കൂടുണ്ടാക്കിയ
കാട്ടുതത്തയല്ല ഞാന്‍
കണ്ടത് കണ്ടത് കൊത്തി നടക്കും
കാവളംകിളിയല്ല ഞാന്‍ (മനസ്സമ്മതം)
കണ്ണാടിക്കൂട്ടിനുള്ളില്‍ കണ്ണെറിഞ്ഞു നിന്നു നീ
കിരുകിരെ മേലാകെ കുളിര് കോരിത്തന്നു നീ (കണ്ണാടി )
പിന്നെ നമ്മള് കാണാത്ത പൊന്‍ കിനാവുകളില്ല
കൈവളകള്‍ കിലുങ്ങാത്ത കനക രാത്രികളില്ല (മനസ്സമ്മതം)