കാര്ത്തികപ്പൂവിരലുരുമ്മീ ...കാര്ത്തസ്വരമണിവീണയില്
കാര്ത്തികപ്പൂവിരലുരുമ്മീ ...കാര്ത്തസ്വരമണിവീണയില്
ഇടറും തന്തികളില്‍ വിറയും ഓര്‍മ്മകളില്‍
ശ്രുതി കലാപം...ഹൃദയ താപം...
കാര്ത്തികപ്പൂവിരലുരുമ്മീ............
തേന്‍ തുളുമ്പും വിരിയലില്‍ ഇടനെഞ്ചിന് വിങ്ങലില്
ദിക്കറിയാ മിന്നാമിന്നി നീ
കാണെക്കാണെ പൊന്നിതളുകള്‍ അടര്ന്നേ പോയ്
കാനല്‍ ചൂടും കാലംനീട്ടിയ സമ്മാനമോ..സമ്മാനമോ
കാര്ത്തികപ്പൂവിരലുരുമ്മീ............
ഗ്രീഷ്മതാപപരവശം മുനമുള്ളിന് ചില്ലയില്‍
ചെമ്പനിനീര്‍ പൂവായ് വിരിഞ്ഞൂ
തീയില്‍ വീണു പൂങ്കനവുകള് കരിഞ്ഞാലും
വീണ്ടും കാണാനാമോ വിരഹം എന്നേയ്ക്കുമോ...
എന്നേയ്ക്കുമോ......
(കാര്‍ത്തികപ്പൂ....)