ജഗല്പ്രാണനന്ദനാ ജയമൃത്യുഞ്ജയാ
ജഗംനിന് കൈകളില്‍ കളിപ്പന്തു പോലേ
അഞ്ഞൂറു യോജന ചാടിക്കടന്നു നീ
അഞ്ജനതന്മടിത്തട്ടില്ക്കളിക്കവേ
അര്ക്കഫലം തിന്നാന്‍ വാനില്‍ ഉയര്‍ന്ന നീ
ചക്രവജ്രായുധം ഏറ്റു പതിച്ചതും
വായുദേവന് കോപം കൊണ്ടു മറഞ്ഞതും
പിന്നെ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷരായതും
കല്പ്പാന്തകാലത്തും മൃതി നിനക്കില്ലെന്നും
കല്പിച്ചു ദേവകള്‍ നിന്നെ സ്തുതിച്ചതും മറന്നുവോ നീ
ആഞ്ജനേയാ
വളരുക നീ ദേവദേവാ
തനുവിങ്കല് ആയുധമേറ്റു മുറികയാല്
ഹനുമാന് ഇവനെന്നും ദൈവങ്ങള്‍ തുല്യനായി
നിന് ബലവീര്യങ്ങള്‍ വര്ണ്ണനയ്ക്കപ്പുറം
നിന് ഭക്തി വൈഭവം കല്പനയ്ക്കപ്പുറം
മെയ്യാകെ വണങ്ങി വാഗ്വിലാസപ്രഭു
വാമന മൂര്ത്തിയെപ്പെലെ വളരുവോം
പുഷ്ക്കരമാര്ഗ്ഗേന പോകും നിനക്കില്ലാവിഘ്നങ്ങൾ
മാരുതി മംഗളം മംഗളം
കുതിയ്ക്കുക നീ ആഞ്ജനേയാ
ജയിക്കുക നീ ദേവദേവാ