മധുവനങ്ങള്‍ പൂവണിഞ്ഞു
മധുപനായ് നീ മൂളിവന്നു
വെണ്മയൂരമായ് നൃത്തമാടുവാന്‍
നിറനിലാവണിഞ്ഞൊരീ നിശയിലരികില് നീ വരൂ
(മധുവനങ്ങള്‍)
കാറ്റിലീ ചമ്പകം പൂത്തുലഞ്ഞ നറുമണം
പാട്ടിലീ ആര്‍ദ്രമാം ആത്മരാഗപരിമളം
പാതിരാപ്പൂവിന്‍ നെടുവീര്പ്പിന് സൗരഭം
പാറുമീ കാറ്റിലെന്നാത്മാവിന് മര്മ്മരം നീയറിഞ്ഞുവോ
(മധുവനങ്ങള്‍)
ഏതൊരാല്ച്ചോട്ടിലോ ദേവദാരുതണലിലോ
ഈ വെറും സ്വപ്നമാം പൂവുണര്ന്ന വനിയിലോ
ഗായകാ നീ അനുരാഗലോലയാം
കന്യയെ തേടുന്ന ഗന്ധര്‍വ്വനായ് വന്നു വേണുവൂതുന്നു
(മധുവനങ്ങള്‍)