Title (Indic)അത്തിവരമ്പില്‍ തത്തകള്‍ പാടും WorkBhagyavan Year1993 LanguageMalayalam Credits Role Artist Music Johnson Performer Chorus Performer Sujatha Mohan Performer KJ Yesudas Writer ONV Kurup LyricsMalayalamഅത്തിവരമ്പിൽ തത്തകൾ പാടും പുകിലുണ്ടോ പൂതപ്പാട്ടുണ്ടോ തിത്തക തെയ് തെയ് മേളം കൂട്ടും തകിലുണ്ടോ നാദസ്വരമുണ്ടോ മാരിക്കുളങ്ങര മാണിക്ക്യക്കൊക്കേ നീയൊറ്റക്കാലിന്മേൽ ധ്യാനിപ്പതാരേ ആടിക്കാറിൻ മഞ്ചലേറി മണിമഴവില്ലും മാഞ്ഞല്ലോ മലയടിവാരം ഹൊയ്യാ ഹൊയ് പുതിയൊരു വേലക്കുണരുന്നേ ഇതു കൊടിയേറ്റം ഹൊയ്യാ ഹൊയ് (അത്തിവരമ്പിൽ...) താഴത്തെ പൊയ്കക്കു പൊന്നാമ്പല്പ്പൂത്താലി കണ്ണാന്തളിമുറ്റത്തൊരു തുമ്പിത്തിരുനൃത്തം മാനത്തെ പൊയ്കക്കു പൊന്നമ്പിളി താലിപ്പൂ വിണ്ണിൻ തിരുമുറ്റത്തൊരു പാലയ്ക്കില വന്നൂ പൂ വന്നൂ കാ വന്നൂ പാലയ്ക്കു നീരേകാൻ കുന്നിന്മകളേ നീ വായോ കാർത്തിക ദീപം കാവടിയാട്ടം തിറയാട്ടം പാലഭിഷേകക്കുടവും കൊണ്ടിനി വാ (അത്തിവരമ്പിൽ..) ഏതോ മധുരനാദാമൃതം എൻ പാദനൂപുരനിനാദം ഉണരും നിന്നോർമ്മയിൽ വന്നാലും എന്നരികിലീ രാവിൽ പ്രണയമധുരഹൃദയമുരളി ചൊരിയുമേതോ മധുര നാദാമൃതം എൻ പ്രാണവേണുവതിലൂറും നിറയുമെന്നോർമ്മയിൽ (അത്തിവരമ്പിൽ..) താരമ്പൻ പൂജിക്കും മാരാരി തൃക്കോവിൽ മുന്നിൽ ജപമന്ത്രത്തോടു പൊന്നരയാലുണ്ടേ ശ്രീകോവിൽ വാതുക്കൽ കൺ ചിമ്മി കൈക്കൂപ്പി ചുണ്ടിൽ തിരുമന്ത്രത്തൊടു നില്പവളാരാരോ മൈക്കണ്ണിൻ മൈയെല്ലാം കണ്ണീരിൽ മാഞ്ഞിട്ടോ മംഗല്യത്തിരുയോഗം നാളെ പൂവുടലാകെ പൂമൂടാൻ പോരുമൊരോണം പൂക്കുലതുള്ളീ കളമാകെ നിറയൂ (അത്തിവരമ്പിൽ...) Englishattivarambil tattagaḽ pāḍuṁ pugiluṇḍo pūdappāṭṭuṇḍo tittaga tĕy tĕy meḽaṁ kūṭṭuṁ tagiluṇḍo nādasvaramuṇḍo mārikkuḽaṅṅara māṇikkyakkŏkke nīyŏṭrakkālinmel dhyānippadāre āḍikkāṟin mañjaleṟi maṇimaḻavilluṁ māññallo malayaḍivāraṁ hŏyyā hŏy pudiyŏru velakkuṇarunne idu kŏḍiyeṭraṁ hŏyyā hŏy (attivarambil...) tāḻattĕ pŏygakku pŏnnāmbalppūttāli kaṇṇāndaḽimuṭrattŏru tumbittirunṛttaṁ mānattĕ pŏygakku pŏnnambiḽi tālippū viṇṇin dirumuṭrattŏru pālaykkila vannū pū vannū kā vannū pālaykku nīregān kunninmagaḽe nī vāyo kārttiga dībaṁ kāvaḍiyāṭṭaṁ tiṟayāṭṭaṁ pālabhiṣegakkuḍavuṁ kŏṇḍini vā (attivarambil..) edo madhuranādāmṛtaṁ ĕn pādanūburaninādaṁ uṇaruṁ ninnormmayil vannāluṁ ĕnnarigilī rāvil praṇayamadhurahṛdayamuraḽi sŏriyumedo madhura nādāmṛtaṁ ĕn prāṇaveṇuvadilūṟuṁ niṟayumĕnnormmayil (attivarambil..) tāramban pūjikkuṁ mārāri tṛkkovil munnil jabamandrattoḍu pŏnnarayāluṇḍe śrīgovil vādukkal kaṇ simmi kaikkūppi suṇḍil tirumandrattŏḍu nilbavaḽārāro maikkaṇṇin maiyĕllāṁ kaṇṇīril māññiṭṭo maṁgalyattiruyogaṁ nāḽĕ pūvuḍalāgĕ pūmūḍān porumŏroṇaṁ pūkkuladuḽḽī kaḽamāgĕ niṟayū (attivarambil...)