ഒരുമയില്‍ നിന്നെ പെരുമകലര്ന്നെ
ഒന്നായ് നിന്നു കളിക്കാമേ നാം
ഒന്നായ് നിന്നുകളിക്കാമേ
മാടത്തപ്രാവേ മാടത്തപ്രാവേ
മാനത്തു പൊങ്ങിപ്പറക്കാമോ
തരമില്ല പറക്കാന്‍ നിറമുള്ള ചിറകുകള്
തരുമോ നീയെന്‍ ചങ്ങാതി
മാനത്തുകളിക്കിണോരമ്പിളിമാമനെ
ഞാനെത്തിപ്പിടിക്കാന് പോകാമോ
തരമില്ല നടപ്പാന്‍ അവിടുള്ള വഴിമേല്
ചെറുമുള്ളുകൊള്ളും ചങ്ങാതി
തുള്ളിച്ചാടും കള്ളന് തുമ്പിയെ
കുരുക്കിട്ടുകെട്ടും ഞാന്‍
മല്ലിക്കാവില് കോവിലില്‍ വയ്ക്കാന്‍
മാലകൊരുക്കും ഞാന്‍
കോവിലിനുള്ളില്‍ കൊണ്ടാടുന്നൊരു
ദേവനു വിക്കും ഞാന്‍
പള്ളിക്കൂടം വിട്ടാലും നാം
വിട്ടുപിരിയാതെ
പള്ളിക്കൂടം വിട്ടാലും നാം
വിട്ടുപിരിയാതെ