ശ്രീപാല്‍ക്കടലില്‍ പള്ളികൊള്ളും
ശ്രീ നാഗരാജാവേ കളത്തില്‍ വാഴ്ക
ശ്രീപാല്‍ക്കടലില്‍ പള്ളികൊള്ളും
ശ്രീ നാഗരാജാവേ കളത്തില്‍ വാഴ്ക
ചിത്രകൂടത്തിലെ നന്മണി നാഗവും
ആയുസ്സും അര്‍ത്ഥവും നല്കി വാഴ്ക
പാടകമോതിരം താലിയോടെ
ഓമന ഉണ്ണീ വാഴ്ക വാഴ്ക
(ശ്രീപാല്‍ക്കടലില്‍......)
നാലമ്പലത്തിലെ ശ്രീമൂലകത്തു്
നാലംഗുലത്തില് വന്നാടുപാമ്പേ
നാലമ്പലത്തിലെ ശ്രീമൂലകത്തു്
നാലംഗുലത്തില് വന്നാടുപാമ്പേ
ഓമന ഉണ്ണിക്കു നൂറായുസ്സുമായ്
നാവോർക്കളത്തില് വന്നാടുപാമ്പേ
ആയുരാരോഗ്യമനുഗ്രഹിപ്പാനായ്
പുള്ളോന്റെ താളത്തിലാടുപാമ്പേ
(ശ്രീപാല്‍ക്കടലില്‍......)
നല്ലഴകുള്ളൊരു നാഗകണ്ഠേശനായ്
കൈലാസത്തിൽ നിന്നാടുപാമ്പേ
നല്ലഴകുള്ളൊരു നാഗകണ്ഠേശനായ്
കൈലാസത്തിൽ നിന്നാടുപാമ്പേ
പൊന്നുണ്ണി തമ്പാനു ദീര്ഘായുസ്സുമായ്
നാലകത്താടി വാ നാഗയക്ഷീ..
ആയിരം തലയുള്ളനന്തനും തക്ഷകന്
വാസുകിമാരുമിന്നാടി വാഴ്ക
ആയിരം തലയുള്ളനന്തനും തക്ഷകന്
വാസുകിമാരുമിന്നാടി വാഴ്ക....
ആടിവാഴ്ക.......ആടിവാഴ്ക.....
ആടിവാഴ്ക......ആടിവാഴ്ക......
ആടിവാഴ്ക.......ആടിവാഴ്ക.....