അന്തിപ്പൂമാനം പൊന്നില്‍ക്കുളിച്ചു
പൂഞ്ചൊടിയില്‍ തേൻ തുളുമ്പീ...
അന്തിപ്പൂമാനം പൊന്നില്‍ക്കുളിച്ചു
പൂഞ്ചൊടിയില്‍ തേൻ തുളുമ്പീ...
കനവിന് താളില്‍ കഥകളുമായ്
വന്നൂ മധുമാസം..ഇതിലെ വന്നൂ പൂക്കാലം...
പൂമുത്തു ചിരിക്കും പനിനീർക്കൊമ്പില്‍
പാടാൻ വരുമോ കാർത്തിക മണിക്കുരുവീ
പൂമുത്തു ചിരിക്കും പനിനീർക്കൊമ്പില്‍
പാടാൻ വരുമോ കാർത്തിക മണിക്കുരുവീ
പൂവുണ്ടോ..പൊന്നുണ്ടോ പൂക്കൈയില് കണിയുണ്ടോ
മംഗല്യക്കോടിയുണ്ടോ....
നീരാടിയെഴുന്നെള്ളും തമ്പ്രാട്ടിപ്പെണ്ണേ
ഇന്നെന്റെ കൂടെ പോരാമോ....
(അന്തിപ്പൂമാനം.....)
കാറ്റൊന്നു തൊടുമ്പോള്‍ കാവടിയാടി
കുറുകുറെ കുറുകുന്ന കൂവരം കിളിമൊഴിയേ
കാറ്റൊന്നു തൊടുമ്പോള്‍ കാവടിയാടി
കുറുകുറെ കുറുകുന്ന കൂവരം കിളിമൊഴിയേ..
ആളുണ്ടോ....അരങ്ങുണ്ടോ...
ആ മനസ്സില്‍ ഞാനുണ്ടോ ....ആശാവസന്തമുണ്ടോ..
ആറാട്ടുവഴിയില്‍ ആയില്യത്തേരില്
കൂട്ടിനു കൂടെ പോരാമോ........
(അന്തിപ്പൂമാനം.....)