Title (Indic)സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട WorkAyesha Year1964 LanguageMalayalam Credits Role Artist Music RK Sekhar Performer Chorus Performer P Leela Writer Vayalar Ramavarma LyricsMalayalamസ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ നിന്റെ പുന്നാരപ്പുതുമാരന്‍ വരണൊണ്ട് അനങ്ങുമ്പോളലുക്കത്ത് കിലുങ്ങേണം അരമണി കിലുകിലെ കുലുങ്ങേണം മദനപ്പൂങ്കാവനത്തില് മണവാളന് വരും നേരം മഴവില്ലു കവിളത്തു വിരിയേണം ഇന്നു മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം ഇന്നു മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം പുത്തന്മണിയറവാതിലടച്ച് പട്ടുകിടക്ക കുടഞ്ഞുവിരിച്ച് കട്ടിലിലപ്പിടിയത്തര് തളിക്കണ- മവനെയിരുത്തേണം -പിന്നെ? കസ്തൂരിവെറ്റില തേച്ചുതെറുക്കണം കള്ളനു നല്കേണം ആ കള്ളനു നല്കേണം - പിന്നെ? പുത്തന്‍ മണവാട്ടിയിന്നത്തെ രാത്രിയില്‍ ഒന്നിച്ചുറങ്ങേണം നിങ്ങള്‍ ഒന്നിച്ചുറങ്ങേണം സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ നിന്റെ പുന്നാരപ്പുതുമാരന്‍ വരണൊണ്ട് Englishsvarṇṇavarṇṇattaṭṭamiṭṭa sundarippĕṇṇe ninṟĕ punnārappudumāran varaṇŏṇḍ anaṅṅumboḽalukkatt kiluṅṅeṇaṁ aramaṇi kilugilĕ kuluṅṅeṇaṁ madanappūṅgāvanattil maṇavāḽan varuṁ neraṁ maḻavillu kaviḽattu viriyeṇaṁ innu mailāñjiyaṇiññu pĕṇṇŏruṅṅeṇaṁ innu mailāñjiyaṇiññu pĕṇṇŏruṅṅeṇaṁ puttanmaṇiyaṟavādilaḍacc paṭṭugiḍakka kuḍaññuviricc kaṭṭililappiḍiyattar taḽikkaṇa- mavanĕyirutteṇaṁ -pinnĕ? kastūrivĕṭrila teccudĕṟukkaṇaṁ kaḽḽanu nalgeṇaṁ ā kaḽḽanu nalgeṇaṁ - pinnĕ? puttan maṇavāṭṭiyinnattĕ rātriyil ŏnniccuṟaṅṅeṇaṁ niṅṅaḽ ŏnniccuṟaṅṅeṇaṁ svarṇṇavarṇṇattaṭṭamiṭṭa sundarippĕṇṇe ninṟĕ punnārappudumāran varaṇŏṇḍ