Title (Indic)ശോകാന്ത ജീവിത നാടകവേദിയില്‍ WorkAyesha Year1964 LanguageMalayalam Credits Role Artist Music RK Sekhar Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamശോകാന്ത ജീവിത നാടക വേദിയില്‍ ഏകാകിനിയായ് നീ ...... കഥയറിയാതെ കളിയരങ്ങത്തു നീ കനകച്ചിലമ്പുമായ് വന്നു കഥയിലെ നായകന്റെ കണ്ണാടിക്കൂട്ടിലെ കണ്ണുനീര്ക്കുരുവിയെ കല്ലെറിഞ്ഞു - നീ കല്ലെറിഞ്ഞു (ഏകാകിനിയായ്) അവസാന രംഗം അഭിനയിച്ചില്ല നീ യവനിക എന്തിനോ വീണു കരളില്‍ ഇരുള് നിറഞ്ഞു കനകച്ചിലമ്പുടഞ്ഞു ഇനി നിന്റെ ഇണക്കുയില്‍ എന്തു ചെയ്യും - ഇനി എന്തു ചെയ്യും (ഏകാകിനിയായ്) Englishśogānda jīvida nāḍaga vediyil egāginiyāy nī ...... kathayaṟiyādĕ kaḽiyaraṅṅattu nī kanagaccilambumāy vannu kathayilĕ nāyaganṟĕ kaṇṇāḍikkūṭṭilĕ kaṇṇunīrkkuruviyĕ kallĕṟiññu - nī kallĕṟiññu (egāginiyāy) avasāna raṁgaṁ abhinayiccilla nī yavaniga ĕndino vīṇu karaḽil iruḽ niṟaññu kanagaccilambuḍaññu ini ninṟĕ iṇakkuyil ĕndu sĕyyuṁ - ini ĕndu sĕyyuṁ (egāginiyāy)