വസന്തം നിന്നോടു പിണങ്ങി -അതിന്
സുഗന്ധം നിന് ചുണ്ടില്‍ ഒതുങ്ങി
വര്‍ണ്ണരാജിതന്‍ ഇന്ദ്രധനുസ്സുകള്
കണ്ണിലും കവിളിലും തിളങ്ങി
(വസന്തം...)
പനിനീര് പൂവിനി വിടരേണ്ട -നിന്
പവിഴാധരമെന്നരികിലില്ലേ?
പളുങ്കുനീര്മണി ചിരിക്കേണ്ട -നിന്
പരിഭവ പാലരുവിപ്പാട്ടില്ലെ?
പാലരുവിപ്പാട്ടില്ലെ?
(വസന്തം...)
തളിര്പൂങ്കാറ്റിനി അണയേണ്ട നിന്
നിറമാലകളെന് ഉടലിലില്ലേ?
ഉദയപൂങ്കുല ചുവക്കേണ്ട - നിന്
കവിളിലെ പൊന്നശോകച്ചുവപ്പില്ലേ?
പൊന്നശോകച്ചുവപ്പില്ലേ?
(വസന്തം...)