പച്ചപ്പനങ്കിളി തത്തേ....
പച്ചപ്പനങ്കിളി തത്തേ.....നിന്റെ
തെറ്റിപ്പഴച്ചുണ്ടില് നിന്നും
ഇത്തിരി തേൻതുള്ളി തായോ
വായോ ഒന്നു വായോ...
കള്ളനെപ്പോലെയെന്നുള്ളില്
കൊണ്ടു തന്നൊരാ കാട്ടുതേനെല്ലാം
എന്നും നിനക്കുള്ളതല്ലേ...
അല്ലേ....ചൊല്ലുകില്ലേ....
പച്ചപ്പനങ്കിളി തത്തേ.... നിന്റെ
തെറ്റിപ്പഴച്ചുണ്ടില് നിന്നും
ഇത്തിരി തേൻതുള്ളി തായോ
വായോ ഒന്നു വായോ...
ചെമ്മണം പാതിച്ചുരത്തില്
കാക്ക ചമ്മണം പോട്ടും പറമ്പില്‍
കാലത്തു പൂക്കുന്ന വാണിയം പൂ പോലെ
ചേലൊത്ത നിന് മടിത്തട്ടില്‍...
(ചെമ്മണം...)
ഒന്നും പറഞ്ഞെന്നെ നാണം കെടുത്തണ്ട
കൊഞ്ഞനംകൊത്തിക്കൊരങ്ങാ....
ഒന്നും പറഞ്ഞെന്നെ നാണം കെടുത്തണ്ട
കൊഞ്ഞനംകൊത്തിക്കൊരങ്ങാ....
എന്റെ ചുന്ദരച്ചൊക്കനല്ലേ നീ....
(ഏയ്...പച്ചപ്പനങ്കിളി തത്തേ....)
കള്ളച്ചെറുക്കന്റെ മുന്നില്‍
പണ്ടു കണ്ണനും രാധയും പോലെ
അങ്ങോട്ടുമിങ്ങോട്ടും ഉള്ളങ്ങള്‍ കൊണ്ടെത്ര
പന്താട്ടമാടിക്കളിച്ചു...
(കള്ളച്ചെറുക്കന്റെ....)
ഇന്നും മറന്നില്ലതൊന്നുമൊന്നും കാട്ടു-
വള്ളിക്കുരുക്കുത്തി മുല്ലേ...
ഇന്നും മറന്നില്ലതൊന്നുമൊന്നും കാട്ടു-
വള്ളിക്കുരുക്കുത്തി മുല്ലേ...
എന്റെ നെഞ്ചത്തുറങ്ങും കിടാവേ...
(പച്ചപ്പനങ്കിളി തത്തേ....)