കരിമാടിക്കുന്നിന്‍ മുകളില്‍
പുലരിക്കതിര് നീരൊഴുകുന്നു
ഇരുളാറ്റാനൊരു പുതുനാമ്പിന്
തിരലൊളിപോല് കാടുണരുന്നു...
(കരിമാടിക്കുന്നിന്‍...)
പ്രകൃതീ...നീ എന്തൊരു വികൃതി
അറിവായി ഞങ്ങളതറിവായ്
അറിവായി ഞങ്ങളതറിവായ്..(2)
(കരിമാടിക്കുന്നിന്‍...)
കരയാമ്പൂങ്കരളിനു നടുവില്‍
കരിവണ്ടിന് നഖമമരുമ്പോള്
കിളി തേങ്ങിക്കരയും നാദം
കടവാവല് ചിറകിലൊതുങ്ങി...
(കരയാമ്പൂങ്കരളിനു..)
ഉഷസ്സെന്ന കടമ്പിന് മുകളില്‍
ഉദയച്ചുടു കനലെരിയുന്നു
ഉഷസ്സെന്ന കടമ്പിന് മുകളില്‍
ഉദയച്ചുടു കനലെരിയുന്നു
വരവായ്...സുന്ദരസൂര്യന്‍...
തളരാത്ത പ്രസാദവിശാലന്
അവശതകൾക്കഭയം പകരൂ
അവര്‍ക്കായ്....അവര്‍ക്കായ്....
(കരിമാടിക്കുന്നിന്‍...)
വഴിയോരത്തിരുമധുരവുമായ്
വരവേല്പിന് തൊടുകുറികളുമായ്
ഇരുളാടിയ പായല്ക്കടവില്
നളിനാവലി പൂത്തുവിടര്‍ന്നു...
(വഴിയോര....)
ചെളിയില്‍ ചെന്താമര വിരിയും
സമയത്തിന് സന്ദേശവുമായ്
ചെളിയില്‍ ചെന്താമര വിരിയും
സമയത്തിന് സന്ദേശവുമായ്
പുലരി...നിന് നടയില്‍
പുതു നൂറ്റാണ്ടുണരുകയായ്
അസുലഭമാം അനുഭവമേകാന്‍
അവര്‍ക്കായ്....അവര്‍ക്കായ്....
(കരിമാടിക്കുന്നിന്‍...)