നവനീതചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്രയാമിനി മിഴികള്‍ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാനീ
നാടന്‍പെണ്ണിനെ ഒരുക്കി നിര്‍ത്തൂ..
(നവനീതചന്ദ്രികേ.....)
നവനീതചന്ദ്രികേ തിരി താഴ്ത്തൂ...
ഞാവല്മരത്തിന് തിരുമധു നുകരുന്ന
കൂരിയാറ്റ തേന്‍കുരുവീ...
(ഞാവല്മരത്തിന്....)
മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ
മണിയറവാതില്‍ തുറക്കരുതേ
രാത്രി ആദ്യരാത്രി
ഇതാണു ഞങ്ങടെ ആദ്യരാത്രി...
നവനീതചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്രയാമിനി മിഴികള്‍ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാനീ
നാടന്‍പെണ്ണിനെ ഒരുക്കി നിര്‍ത്തൂ..
നവനീതചന്ദ്രികേ തിരി താഴ്ത്തൂ...
ശിശിരത്തില്‍ മയങ്ങും അരയാലിലകളെ
കുളിരൂട്ടും പൂന്തെന്നലേ....
(ശിശിരത്തില്‍ മയങ്ങും....)
മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും
തുടരും നടനം നിര്‍ത്തരുതേ
രാത്രി ആദ്യരാത്രി
ഇതാണു ഞങ്ങടെ ആദ്യരാത്രി...
നവനീതചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്രയാമിനി മിഴികള്‍ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാനീ
നാടന്‍പെണ്ണിനെ ഒരുക്കി നിര്‍ത്തൂ..
നവനീതചന്ദ്രികേ തിരി താഴ്ത്തൂ...