Innallo kaamadevanu ponnum thirunaal
ഇന്നല്ലോ കാമദേവനു പൊന്നും തിരുനാള്‍
പൂത്തിരുനാള് പൂത്തിരുനാള്
അരയരയൊ കിങ്ങിണിയരയോ
അണിയമ്പൂവള്ളി പൂത്തല്ലോ
പൂവിറുക്കെടി ദേവനു ചാര്ത്തെടി
പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ
ഇന്നല്ലൊ...
പൂവിറുക്കാന്‍ ഞാനില്ലാ ദേവനു ചാര്‍ത്താന്‍ ഞാനില്ല
അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ
ആയിരമമ്പും വില്ലും ഉണ്ടേ കയ്യില്‍
ആയിരമമ്പും വില്ലും ഉണ്ടേ....
ഇന്നല്ലോ....
കുളിര്‍കാറ്റേ നേര്മണിക്കാറ്റേ കസ്തൂരിവാകപ്പൂങ്കാറ്റേ
പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ
പൂവമ്പുകൊണ്ടെന്നെ മൂടരുതേ...
ഇന്നല്ലോ....