Title (Indic)ആര്യങ്കാവില്‍ ഒരാട്ടിടയന് WorkAval Year1967 LanguageMalayalam Credits Role Artist Music G Devarajan Performer S Janaki Writer Vayalar Ramavarma LyricsMalayalamആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു.. (ആരിയങ്കാവിലൊരാട്ടിടയന്‍ ..) ഗ്രാമകന്യകള്‍ അരുവിക്കരയില്‍ കാതോര്‍ത്തു നില്ക്കുമ്പോള് -പാട്ടുകള്‍ കാതോര്‍ത്തു നില്ക്കുമ്പോള് ഒരുനാളിടയന്റെ നിലവിളീ കേട്ടു.. പുലിവരുന്നേ പുലിവരുന്നേ..! അവന്റെ നിലവിളികെട്ടോടിച്ചെന്നവര് പുലിയെകണ്ടില്ലാ കുന്നും ചരിവില്‍ നുണയനാമിടയന് നിന്നു കളിയാക്കി അവരെ കളിയാക്കി (ആരിയങ്കാവിലൊരാട്ടിടയന്‍ ..) പിന്നെയും ഒരു ദിവസം അവന് പുലിവരുന്നേന്നു നിലവിളിച്ചു എന്നിട്ട്? ആളുകള്‍ ഓടിച്ചെന്നു, അവന് അവരെ കളിയാക്കിച്ചിരിച്ചു ആഹാ അങ്ങനെയങ്ങനെ ഒരു ദിവസം.. ഒരു ദിവസം? അങ്ങനെയങ്ങനെയാരിയങ്കാവില് അന്നൊരു പുലി വന്നൂ ആദ്യമായന്നൊരു പുലി വന്നൂ മലയരയന്മാര് നിലവിളി കേട്ടൂ പുലിവരുന്നേ..പുലിവരുന്നേ... അവന്റെ നിലവിളി കേട്ടവരാരും അവിടെ ചെന്നില്ല കുന്നും ചെരിവില്‍ നുണയനാമിടയനെ കൊന്നുപുലി തിന്നു... അവനെ- ക്കൊന്നു പുലിതിന്നു Englishāriyaṅgāvilŏrāṭṭiḍayan paṇḍāḍu meyykkān vannū avanṟĕ pāṭṭugaḽ pūndenaruvigaḽ ŏḻuginaḍannu.. (āriyaṅgāvilŏrāṭṭiḍayan ..) grāmaganyagaḽ aruvikkarayil kādorttu nilkkumboḽ -pāṭṭugaḽ kādorttu nilkkumboḽ ŏrunāḽiḍayanṟĕ nilaviḽī keṭṭu.. pulivarunne pulivarunne..! avanṟĕ nilaviḽigĕṭṭoḍiccĕnnavar puliyĕgaṇḍillā kunnuṁ sarivil nuṇayanāmiḍayan ninnu kaḽiyākki avarĕ kaḽiyākki (āriyaṅgāvilŏrāṭṭiḍayan ..) pinnĕyuṁ ŏru divasaṁ avan pulivarunnennu nilaviḽiccu ĕnniṭṭ? āḽugaḽ oḍiccĕnnu, avan avarĕ kaḽiyākkicciriccu āhā aṅṅanĕyaṅṅanĕ ŏru divasaṁ.. ŏru divasaṁ? aṅṅanĕyaṅṅanĕyāriyaṅgāvil annŏru puli vannū ādyamāyannŏru puli vannū malayarayanmār nilaviḽi keṭṭū pulivarunne..pulivarunne... avanṟĕ nilaviḽi keṭṭavarāruṁ aviḍĕ sĕnnilla kunnuṁ sĕrivil nuṇayanāmiḍayanĕ kŏnnubuli tinnu... avanĕ- kkŏnnu pulidinnu