ഉള്ളതു ചൊല്ലൂ പെണ്ണേ
എന്നെ കണ്ടപ്പോഴെന്തു തോന്നീ
എന്തോന്നു ചൊല്ലുന്നു ഞാൻ
എനിക്കാകെ ഒരങ്കലാപ്പ്
ചിങ്കാരപ്പെണ്മണിയെ നീയെൻ
ചങ്കല്ലെ കണ്മണിയെ
ആണുങ്ങളിങ്ങനെ ചൊല്ലുമോ
അയ്യയ്യൊ നാണം വരുന്നെനിക്ക്
തുള്ളിത്തുടിച്ച നിൻ ചെള്ള കണ്ടിട്ടെന്റെ
ഉള്ളം പിടയുന്നെടീ തങ്കമേ
ഉള്ളം പിടയുന്നെടീ
അയ്യയ്യോ വല്ലോരും കേട്ടാൽ കുറച്ചില്
പയ്യെ പറഞ്ഞാട്ടെ തങ്കപ്പാ
പയ്യെ പറഞ്ഞാട്ടെ
പ്രേമത്തിൽ പൊൻകുടമേ
എൻ കാമക്കരിമ്പടമേ
നീയന്റെ പുള്ളിമാനല്ലേ
യ്യോ താനെന്റെ കൊള്ളിമീനല്ലെ
പ്രേമഭ്രാന്തുപിടിച്ചിടുമെന്നെ
ഓമനയെന്നൊന്നു നീ വിളി പെണ്ണേ
പോഴത്തമൊന്നുമെനിക്കറിയില്ല
പോക്കണം കേടൊന്നും ഞാൻ പറയില്ല
എന്തു പറഞ്ഞാലും എന്തോന്നറിഞ്ഞാലും
നീയല്ലാതാരുമേ വേണ്ടെനിക്ക്
വേണ്ടെന്നു വച്ചാലും പോകുന്നോളല്ല ഞാൻ
പോകാമൊരുമിച്ചിനി നമുക്ക്