Title (Indic)മാരിവില്ലേ WorkAtmarpanam Year1956 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer AM Raja Writer Abhayadev LyricsMalayalamമാരിവില്ലേ മറഞ്ഞു നീ എങ്ങു പോയാവോ മാഞ്ഞു പോവാൻ മാത്രമായെൻ മാനസത്തിൽ വന്നുദിച്ചൂ ലീലയെല്ലാം മതിയാക്കി നീലവാനിൻ കോണിലെങ്ങോ നീ ലയിച്ചുകഴിഞ്ഞല്ലൊ സ്നേഹതാരമേ എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ നിന്മുഖത്തു കരിങ്കാറു കരി തേച്ചല്ലൊ ജീവിതത്തിൻ നല്ലകാലം തുടങ്ങാനായ് കൂമ്പി നിന്ന പൂവിതളിൽ മഞ്ഞു വീണു മരവിച്ചല്ലൊ കാണിനേരം കൊണ്ടു ചിത്തം കവർന്ന നാം ഇനി തമ്മിൽ കാണുവാനാകാത്തവണ്ണം പിരിഞ്ഞുപോയി പ്രാണതന്തി തൊടുത്തോരു വീണ പൊട്ടിത്തകർന്നല്ലൊ ഗാനമെല്ലാം നിന്നുപോയി നാടകം തീർന്നു..... Englishmāriville maṟaññu nī ĕṅṅu poyāvo māññu povān mātramāyĕn mānasattil vannudiccū līlayĕllāṁ madiyākki nīlavānin koṇilĕṅṅo nī layiccugaḻiññallŏ snehadārame ĕnnĕ nokki puñjirikkādirikkāno vĕṇṇilāve ninmukhattu kariṅgāṟu kari teccallŏ jīvidattin nallagālaṁ tuḍaṅṅānāy kūmbi ninna pūvidaḽil maññu vīṇu maraviccallŏ kāṇineraṁ kŏṇḍu sittaṁ kavarnna nāṁ ini tammil kāṇuvānāgāttavaṇṇaṁ piriññuboyi prāṇadandi tŏḍuttoru vīṇa pŏṭṭittagarnnallŏ gānamĕllāṁ ninnuboyi nāḍagaṁ tīrnnu.....