ഒന്നക്കം ഒന്നക്കം ഒന്നേ പോ
ഒന്നേ പോ ഒന്നേ പോ ഒന്നേ പോ
സുന്ദരിക്കോതയെ കണ്ടേ പോ
കണ്ടേ പോ കണ്ടേ പോ കണ്ടേ പോ
ഓമനത്താമരപൂവിന്റെ മാറത്ത്
പൂമരവണ്ടിനു താലോലം
താലോലം താലോലം
രണ്ടക്കം രണ്ടക്കം രണ്ടേ പോ
രണ്ടേ പോ രണ്ടേ പോ രണ്ടേ പോ
വണ്ടിന്റെ ചുണ്ടത്തു തേൻതുള്ളി
തേൻതുള്ളി തേൻതുള്ളി തേൻതുള്ളി
തണ്ടുലയും മലർ താമരതേന്മലർ
വണ്ടിനെ വാരിപ്പുണരുന്നൂ
വണ്ടിനെ വാരിപ്പുണരുന്നൂ
(ഒന്നക്കം..)
മൂന്നേ മുപ്പിരി മൂന്നേ പോ
മൂന്നേ പോ മൂന്നേ പോ മൂന്നേ പോ
മുല്ലപ്പൂബാണന്റെ നായാട്ട്
നായാട്ട് നായാട്ട് നായാട്ട്
ആനന്ദച്ചോലയിൽ ആറാട്ട് നല്ല
കാമദേവന്റെ കൺ കെട്ട്
കാമദേവന്റെ കൺ കെട്ട്
(ഒന്നക്കം..)
നാലേ നാക്കില നാലേ പോ
നാലേ പോ നാലേ പോ നാലേ പോ
നാലും കൂട്ടി മുറുക്കി പോ
മുറുക്കി പോ മുറുക്കി പോ മുറുക്കി പോ
പെണ്ണിനും ചെക്കനും ദാഹം തീർക്കാൻ
പഞ്ചമിരാവിന്റെ പാൽക്കിണ്ടി
(ഒന്നക്കം..)