നമ്പറ് ലേശം തെറ്റിയില്ലെങ്കില്
ബമ്പറടിച്ചേനേ... ലോട്ടറിയില്‍..
ബമ്പറടിച്ചേനേ... ഈ..
മോറിന്റെ ഷേപ്പൊന്നു മാറിയിരുന്നെങ്കില്‍
സ്റ്റാറായ് വന്നേനേ...
സൂപ്പര്‍ സ്റ്റാറായ് വന്നേനേ...
ജീവിതം നായ നക്കി ... എന്റെ
ജീവിതം നായ നക്കി...
...
രാശിയില്‍ ശുക്രന് നില്പൊന്നു മാറ്റിയാല്‍
രാജ്യം ഭരിച്ചേനേ... ഇവന്...
രാജ്യം ഭരിച്ചേനേ... (രാശി)
പന്ത്രണ്ടില്‍ വ്യാഴം കറങ്ങിവന്നെത്തിയാല്
മന്ത്രിയായ് തീര്‍ന്നേനേ... ഇവനൊരു
മന്ത്രിയായ് തീര്‍ന്നേനേ...
...
നാലക്കമുള്ളൊരു ശമ്പളം കിട്ടിയാല്‍
ആളൊന്നു മാറിയേനേ...ഇവന്
കിമ്പളം വാങ്ങിയേനേ... (നാലക്ക)
കോളേജ് ബ്യൂട്ടി തന് തന്തയെന് വാതില്ക്കല്
കാവല്‍ കിടന്നേനേ.. എന്നും
കാവല്‍ കിടന്നേനേ...