മധുമാസം മണ്ണിന്റെ മാറിലിട്ടു ഒരു പൊന്മാല്യം
മണിമേഘം മണ്ണിന്റെ മെയ്യിലിട്ടു ഹിമ നീരാളം
വാനമ്പാടികള്‍ അതുകണ്ടു പാടുന്നു
ഏറ്റുപാടുന്നു പിരിയാതെ തന്നെ നാം
സ്നേഹവാനില്‍ വന്നു പൂക്കും മഞ്ജിമകള്‍
പ്രിയമാനസങ്ങള് പേറി നില്ക്കും മധുരിമകള്‍
ചിരിക്കുന്ന കല്ലോലം നിറയ്ക്കുന്നു സംഗീതം
ഇനിയുമെന്‍ സായൂജ്യം ഇനിയുമീ ഉല്ലാസം
പകരുവാനെന് കൂടെവാ...
നന്മകൊണ്ടു നമ്മള് തീര്‍ത്ത സ്വര്‍ഗ്ഗമിതാ
പണ്ടുനമ്മള്‍ കണ്ട സ്വപ്നങ്ങള്‍ തന് അര്ഥമിതാ
അരുണിമ മാഞ്ഞാലും നിഴലുകള്‍ വീണാലും
ഉയിരുകള്‍ ഒന്നാകും മനസ്സിലെ പൂക്കാലം
തുടരുവാനെന്നും കൂടെവാ....