കല്യാണരൂപനാകും കാര്വര്ണ്ണന് വന്നുവല്ലോ
കയ്യില്‍ പൊന്വേണുവേന്തി കടല്‍വര്‍ണ്ണന്‍ വന്നുവല്ലോ
ഒളികണ്ണാല്‍ പൂവെറിഞ്ഞു കള്ളനവന്‍
ഓരോരോ തായാട്ടുകാട്ടി തോഴി
സ്വര്ണ്ണശാരികേ അണയു...
സ്വര്ണ്ണശാരികേ അണയു അണയു
വര്ണ്ണമാലികകള് അരുളു അരുളു
മൌനവീണതന് ഇഴയില്‍ മൊഴിതന്‍
അമൃതം തൂകി സ്വര്ണ്ണശാരികേ അണയു...
കാലം നിവര്‍ത്തും കരതാരില്‍ ഇരിക്കൂ നീ
ഏതേതോ നവനവസുമം ചൂടി നിന് വാടിയില്‍
കതിരൊളിയും കുളിരലയും കോരിടും സൌമ്യതേ
ചേലോലും വിണ്ണിന് രാഗം താ
ആ... സ്വര്ണ്ണശാരികേ അണയൂ...
ദീപം തെളിയും നടയൊന്നില് നയിക്കൂ നീ
ഓരോരോ സ്വയംവരവരം താരിടും വേദിയില്‍
കവിതകളില്‍ കനവുകളില്‍ മേവിടും കല്പനേ
ജന്മങ്ങള് തേടും പൂക്കള്‍ താ
ആ...സ്വര്ണ്ണശാരികേ അണയൂ.....