പകലവനിന്നു മറയുമ്പോള്‍
അകിലുപുകച്ച മുറിയ്ക്കുള്ളില്‍
പനിമതിബിംബമുദിത്തപോല്
പുതുമണവാട്ടി - ഏഴാം
ബഹറിനകത്തൊരു ഹൂറിയാകും
മണിമറിമാന് കുട്ടീ
തരിവളയിട്ട കരം കൊട്ടി
തരമൊടുകിസ്സകള് പലതും കെട്ടി
കളിചിരിയോടെ മൊഞ്ചുകലര്ന്ന
കളമൊഴിമാരെത്തി പലപല
കുളിരണിവിശറികളത്തറില് മുക്കി
പുതുമകള്കാട്ടീടും...........
ഹുസ്നുല്‍ ജമാലായ് വരുമപ്പോള്
പുതുമണിമാരന്‍ മണവാളന്
മടുമലര്മൊട്ടിന്നടുത്തെത്തും കരിവരിവണ്ടായി -പിന്നെ
കരളിലുദിത്ത ഖമര്പോലെ
കുളിര്‍പകരും ഖല്ബില് .......
മുത്തണിമോതിരവിരലുകളാലെ
പത്തിനിനീട്ടിയ താംബാളത്തിലെ
വെറ്റിലയിങ്കല് കസ്തൂരിച്ചാര് ചുണ്ണാമ്പും കൂട്ടി- തന്റെ
തത്തക്കിളിയുടെ ചുണ്ടില്ബയ്ത്ത്
കൊത്തിമണത്തീടും.........
കരളിലുദിയ്ക്കും മുഹബ്ബത്തിന്
പെരുമകലര്ന്ന ഹിക്ക്മത്ത്
മതിവരുവോളം പാനംചെയ്യും
മണവാട്ടിപ്പെണ്ണ് അവളുടെ
മദനനെയപ്പോള് പുന്നാരിക്കും
സുറുമയെഴും കണ്ണ്
പകലവനിന്നു......