കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂവറുക്കാന് പോരാമോ
പൂങ്കുയിലേ പെണ്ണാളേ?
കാവിനടുത്തൊരു മരമുണ്ടോ?
മരത്തില്‍ നിറയെ പൂവൊണ്ടോ?
പൂവറുക്കാന് പോരാം ഞാന്‍
അച്ഛന് കാവല്‍ പോയാല്‍
ആരിയന്‍ നെല്ലുവിളഞ്ഞാല്
അച്ഛന് കാവല്‍ പോയാല്‍
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളേ?
ആരിയന്‍ നെല്ലുവിളഞ്ഞാല്
അച്ഛന് കാവല്‍ പോയാല്‍
ആടിപ്പാടാന്‍ പോരാം ഞാന്‍
അമ്മവിരുന്നിനു പോയാല്‍
അക്കരെ നാത്തൂന് വന്നാല്‍
അമ്മവിരുന്നും പോയാല്‍
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളേ?
അക്കരെ നാത്തൂന് വന്നോട്ടേ
അമ്മവിരുന്നും പൊയ്ക്കോട്ടേ
ആടിപ്പാടാന്‍ പോരാം ഞാന്‍
പൂമയിലേ പൊന്നാരേ
കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂവറുക്കാന് പോരാമോ
പൂങ്കുയിലേ പെണ്ണാളേ?