ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ
ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ
ഉഷയെവിടേ സഖി ഉഷയെവിടേ
ഉഷസ്സെവിടേ..
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ
അനിരുദ്ധന് വന്നുവോ അരമനയില്‍ ചെന്നുവോ
അനുരാഗവിവശനായ് നിന്നുവോ
ആരോരുമറിയാതെ മോഹിച്ചു നിന്നുവോ
അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍
ആപാദചൂഡം പൊതിഞ്ഞുവോ
അവള് ആപാദചൂഡം പൊതിഞ്ഞുവോ
ആ.. ആ.. ആ..
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ
കുളിര്‍തെന്നല്‍ കണ്ടുവോ കൊടിമിന്നല്‍ കണ്ടുവോ
ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ - ആ രംഗം
ഓളികണ്ണാല് താരകള്‍ കണ്ടുവോ
കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ
കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ - അവള്
കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ
ആ.. ആ.. ആ.. (ഉദയഗിരി)