penninte chuttilum pradakshinam
പെണ്ണിന്റെ ചുറ്റിലും പ്രദക്ഷിണം ചെയ്താൽ
പ്രേമമായിടുമോ ?
അവളുടെ കണ്ണിൽ നോക്കി കനവും കണ്ടിരുന്നാൽ
കാമുകനായിടുമോ?
അകന്നു നിന്നാലേ അനുരാഗത്തിൻ
സ്വരമഞ്ജരിയുണരൂ സപ്ത സ്വരമഞ്ജരിയുണരൂ
മനസ്സിൻ മായാ ചക്രവാളങ്ങളിൽ
മഴവിൽപ്പൂ വിടരൂ -നിത്യം
മഴവിൽപ്പൂ വിടരൂ ...ആ...
പെണ്ണിന്റെ ചുറ്റിലും പ്രദക്ഷിണം ചെയ്താൽ
പ്രേമമായിടുമോ ?
താരം മിന്നി വിണ്ണിൽ മെല്ലെ
സംഗീതം പൊങ്ങി ചുണ്ടിൽ മെല്ലെ
കിന്നാരം ചൊല്ലി തെന്നൽ മിന്നി
ശൃംഗാരം തുള്ളി കണ്ണിൽ മാറിൽ
എൻ കന്നിപ്പെണ്ണെ.. മണവാട്ടിപ്പെണ്ണെ
എൻ കന്നിപെണ്ണീ കുളിരോ വരൂ സ്വർണ്ണമായ്..