അരയന്നമേ ഇണയരയന്നമേ
തിരിച്ചു വരുമോ ചെന്താമരകള്‍
തപസ്സിരിക്കും പൊയ്കയില്‍ നീ
അരയന്നമേ....
തടാകതീരത്തൊരു യുവഗായകന്‍
താമസിച്ചിരുന്നൊരു കാലം
കിളിനിന്‍ ഹൃദയം കവര്‍ന്നിരുന്നില്ലേ
ജലതരംഗസംഗീതം
പറന്നേ പോയ് നീ അകന്നേ പോയ്
മറ്റാരുടെയോ വളര്‍ത്തുകിളിയായ്
അരയന്നമേ ഇണയരയന്നമേ
തിരിച്ചു വരുമോ ചെന്താമരകള്‍
തപസ്സിരിക്കും പൊയ്കയില്‍ നീ
അരയന്നമേ.......
തുഷാര ബാഷ്പ തിരുമിഴികളുമായ്
തേടുന്നു ദിവസവും പൂക്കള്‍
പ്രപഞ്ചം മുഴുവന്‍ നിറയുകയല്ലെ
വിരഹമൂകസംഗീതം?
പറന്നേ പോയ് നീ അകന്നേ പോയ്
മറ്റാരുടെയോ വളര്‍ത്തുകിളിയായ്
അരയന്നമേ ഇണയരയന്നമേ
തിരിച്ചു വരുമോ ചെന്താമരകള്‍
തപസ്സിരിക്കും പൊയ്കയില്‍ നീ
അരയന്നമേ.......