ചെക്കനും വന്നേ...
ചെക്കനും വന്നേ... കാത്തുകാത്തങ്ങനെ ചെക്കനും വന്നേ...
പെണ്ണ് കാണാന്‍ ചെക്കനും വന്നേ...
(ചെക്കനും..)
കണ്ണേ നീ നാണം കുണുങ്ങി ചെന്നോ നിന്റെ
കണ്ണിനു വാണം കൊളുത്തി നിന്നോ... (കണ്ണേ...)
കാണേണ്ടെനിക്കെന്നു ചൊല്ലി ഒഴിഞ്ഞൊരു
കോണില്‍ ഒതുങ്ങി നീ നോക്കിനിന്നോ... (കാണേണ്ടെനിക്കെന്നു..)
(ചെക്കനും...)
കാലില്‍ രണ്ടിലും മന്തുണ്ടോ ഒരു
വീലിനു പഞ്ചറ് തെല്ലുണ്ടോ (കാലില്‍)
കണ്ണാടി നോക്കാന്‍ കഷണ്ടിയുണ്ടോ..
കണ്ണാടി നോക്കാന്‍ കഷണ്ടിയുണ്ടോ
പെണ്ണേ എണ്ണയ്ക്ക് ലാഭം വളരെയുണ്ടോ...
(ചെക്കനും...)