ആറ്റിറമ്പിലെ സുന്ദരീ അങ്ങിളമാര് എങ്ങുപോയ്
ആങ്ങിളമാര്‍ എങ്ങുപോയ്
ആങ്ങിളമാര്‍ ആ മലയില്‍ ആഞ്ഞിലി വെട്ടാന്‍ പോയ്ക്കഴിഞ്ഞു
ആ....ആറ്റിറമ്പിലെ സുന്ദരീ അങ്ങിളമാര് എങ്ങുപോയ്
ആങ്ങിളമാര്‍ എങ്ങ്പോയ്....
കാട്ടിലെ തേനും കന്മദവും കൊണ്ട്
കാണാന്‍ ഞാനൊന്നു വന്നോട്ടേ
കാട്ടിലെ തേന്‍ വേണ്ട... കന്മദവും വേണ്ട...
കല്ലേം മാലേം തന്നാട്ടേ....കല്ലേം മാലേം തന്നാട്ടേ...
കല്ലേം മാലേം തന്നാല്‍ പിന്നെ കല്ല്യാണത്തിനു എന്തു ചെയ്യും
കല്ല്യാണത്തിനു കനകവള പിന്നെ മുല്ലപ്പൂത്താലി മുഴുത്താലി
മുല്ലപ്പൂത്താലി മുഴുത്താലി
തെക്കേപ്പിലാവിന്റെ മേലെ ഒരു തേന്‍വരിക്ക നില്‍ക്കുന്നുണ്ടേ
പൂങ്കാറ്റേ പുത്തന്കാറ്റേ ഒരു തേന്‍കനി ഞങ്ങള്‍ക്കു കൊണ്ടത്തായോ
ഒരു തേന്‍കനി ഞങ്ങള്‍ക്കു കൊണ്ടത്തായോ.....
ഒരു തേന്‍കനി ഞങ്ങള്‍ക്കു കൊണ്ടത്തായോ...