മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍
കിളിയായി മാറുന്നുവോ
കനവിലും കടലാസ്സു കപ്പല്‍
തുഴയുന്ന മോഹങ്ങളെല്ലാം
പാറും കുരിയാറ്റകള്‍
സ്വരമൂറും ചൈത്രവീണകള്
നീരാമ്പല്‍ പൂമ്പൊയ്കയില്‍
നിഴലാടും പാല്‍നിലാവുകള്‍ ....
കടം കൊണ്ട വാറോലയേടിന്റെയുള്ളില്
കുറിച്ചിട്ട സല്ലാപജാലങ്ങളെല്ലാം
ഓരോരോ താരമായ് മുകിലിന് മുടി മാടി
ഏതേതോ വാനവില്ക്കുളിരില് മിഴി മൂടി
മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍
കിളിയായി മാറുന്നുവോ
കനവിലും കടലാസ്സു കപ്പല്‍
തുഴയുന്ന മോഹങ്ങളെല്ലാം
പാറും കുരിയാറ്റകള്‍
സ്വരമൂറും ചൈത്ര വീണകള്‍
നീരാമ്പല്‍ പൂമ്പൊയ്കയില്‍
നിഴലാടും പാല്‍നിലാവുകള്‍ ....
ചിരിക്കൂത്തു മേയുന്ന ചുണ്ടിന്റെ തുമ്പില്‍
ചിലമ്പുന്ന പഞ്ചാരമുത്തങ്ങളെല്ലാം
എങ്ങെങ്ങോ വീണുപോയ് നിഴലില്‍ നിഴല്‍ പൂക്കും
മാറാമ്പല്ക്കോലമായ് കരളിന് വഴിയോരം
(..മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍...)