കനവുകള്‍ ചേക്കേറും ചെറുചില്ലയീ ജീവിതം
ഇവിടെ എന്‍ ജന്മരോമാഞ്ചം ഭൂതകൈക്കുമ്പിളില്
ഒരു പിഞ്ചിളംകാറ്റു മുല്ലപ്പൂവിന് ചില്ലുകൊട്ടാരം
അതിനുള്ളില്‍ ആടുന്നോരൂഞാലില് ഉതിരുന്ന മോഹങ്ങളും
(കനവുകള്ചേക്കേറും)
പൂക്കളില്‍ കുഞ്ഞുപാറ്റ മൂളും പാട്ടുകള്‍ കേട്ടുണര്‍ന്ന കാലം
നിലാവിന്റെ നീരിളം തുന്നിടും വേളയില്‍ നൊമ്പരം
നാവിലേറ്റു ചൊല്ലും തമ്പുരു പമ്പരങ്ങളെല്ലാം
മനസ്സിന്റെ മാറാപ്പില്‍ മാളികക്കൂടുകള്
കൂട്ടിലെ കൊട്ടുകാരനായി കാറ്റിളംകാറ്റു
മോഹജാലം കുതിക്കുന്ന പല്ലക്കില്‍ പട്ടണം ചുറ്റവേ
പുറമ്പോക്കു പുന്നാരം കൂത്താടും കൂടാരം
ഇതിലെ ഒഴുകും ഇടയന്റെ പാട്ടുപുഴപോലെ
(കനവുകള്ചേക്കേറും)
മാന്ത്രികച്ചാര്ത്തു ചായമേകും ചന്ദന
ചാന്തുകൊണ്ടു മൂടും പുതപ്പിന്റെ പുല്‍പ്പായില്‍
കിന്നരിപ്രാവുപോല് ജാതകകീര്ത്തനങ്ങള് കൊഞ്ചും
ആവണിച്ചിന്തു മേഞ്ഞുകാവില്
വിളക്കത്തു കാത്തിരിക്കും കൗശലകോലമേ
മിനുങ്ങുന്ന മിന്നാര തുവെള്ളിത്താരംപോല്
അകലെ അകലെ കളികള്‍ ദോഷദുരിതങ്ങള്‍
(കനവുകള്ചേക്കേറും)