നന്മ ചേരും അമ്മ വിണ്ണിന് രാജകന്യ
ധന്യാ സര്‍വ്വ വന്ദ്യാ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അംബയായ ദേവീ മേരി ലോകമാതാ
മാതാവേ മാതാവേ മണ്ണിന് ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
കുമ്പിള് നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അംബയായ ദേവീ മേരി ലോകമാതാ
പാവങ്ങള്‍ പൈതങ്ങള് പാദം പൂകി നില്പ്പൂ
സ്നേഹത്തിന് കണ്ണീരാല്‍ പൂക്കള്‍ തൂകി നില്പ്പൂ
ആശാപൂരം നീയേ, ആശ്രയതാരം നീയേ
പാരിന് തായ നീയേ മേരീ ലോകമാതാ...
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അംബയായ ദേവീ മേരി ലോകമാതാ