Title (Indic)പുല്ലാങ്കുഴൽ നാദം [ഒം..ഒന്നായ] WorkApaaratha Year1992 LanguageMalayalam Credits Role Artist Music Ilayaraja Performer KS Chithra Writer Sreekumaran Thampi LyricsMalayalamഓം ഒന്നായ സത്തായ ചിത്തായൊരാനന്ദമേ എന്നുള്ളിലെന്നെന്നും നിറയുന്ന സംഗീതമേ ഓം ശ്രീവത്സം തിരുമാറിലണിയുന്ന മധുസൂദനാ ഈ വിശ്വചക്രം തിരിക്കുന്ന നാരായണാ പുല്ലാങ്കുഴല്നാദം പുല്കും തീരം ഗോവര്‍ദ്ധനം കുടയായ് മാറും തീരം എന്നോര്‍മ്മയില്‍ വൃന്ദാവനം ഇളകുന്നു കാളിന്ദിയോളം (പുല്ലാങ്കുഴല്‍) ഗോരോചനത്തിന് സുഗന്ധം തീരാത്ത കഥചൊല്ലും തീരം നീലക്കടമ്പിന്റെ പൂക്കള്‍ നീരൊത്തു നടമാടും തീരം എങ്ങെന് നീലാളിവര്ണ്ണന് എന്നെ ഞാനാക്കും കൃഷ്ണന് എന്തിനായ് മറഞ്ഞു നിന്നു എന്നെ നീ മറന്നു നിന്നു അകലുന്നതെന്താ കിരീടം അറിയില്ല നീയെന്നെയെന്നോ (പുല്ലാങ്കുഴല്‍) ഗോപേന്ദ്രനാദത്തില് നീന്തി ഗോവത്സകം പാടും രാവില്‍ മേഘോത്സവം കാത്തുകാത്തെന്‍ കേകിയുറങ്ങാത്ത രാവില്‍ തേടി ഞാന്‍ നടന്നു നിന്നെ ഗാനത്തിന് പാല്‍പ്പുഴയില്‍ നിന് പാദത്താമരയോ കണ്ടു ഞാന്‍ മിന്നല്‍പോലെ നിന് കണ്ണിന് കാരുണ്യമെന്നില്‍ നീ പെയ്യുന്നതെന്നാണെന് കണ്ണാ (പുല്ലാങ്കുഴല്‍) Englishoṁ ŏnnāya sattāya sittāyŏrānandame ĕnnuḽḽilĕnnĕnnuṁ niṟayunna saṁgīdame oṁ śrīvatsaṁ tirumāṟilaṇiyunna madhusūdanā ī viśvasakraṁ tirikkunna nārāyaṇā pullāṅguḻalnādaṁ pulguṁ tīraṁ govarddhanaṁ kuḍayāy māṟuṁ tīraṁ ĕnnormmayil vṛndāvanaṁ iḽagunnu kāḽindiyoḽaṁ (pullāṅguḻal) gorosanattin sugandhaṁ tīrātta kathasŏlluṁ tīraṁ nīlakkaḍambinṟĕ pūkkaḽ nīrŏttu naḍamāḍuṁ tīraṁ ĕṅṅĕn nīlāḽivarṇṇan ĕnnĕ ñānākkuṁ kṛṣṇan ĕndināy maṟaññu ninnu ĕnnĕ nī maṟannu ninnu agalunnadĕndā kirīḍaṁ aṟiyilla nīyĕnnĕyĕnno (pullāṅguḻal) gobendranādattil nīndi govatsagaṁ pāḍuṁ rāvil meghotsavaṁ kāttugāttĕn kegiyuṟaṅṅātta rāvil teḍi ñān naḍannu ninnĕ gānattin pālppuḻayil nin pādattāmarayo kaṇḍu ñān minnalbolĕ nin kaṇṇin kāruṇyamĕnnil nī pĕyyunnadĕnnāṇĕn kaṇṇā (pullāṅguḻal)