Title (Indic)കര്‍ത്താവുയര്‍ത്തെഴുന്നേറ്റ WorkApaaratha Year1992 LanguageMalayalam Credits Role Artist Music Ilayaraja Performer P Jayachandran Writer Sreekumaran Thampi LyricsMalayalamകര്‍ത്താവുയര്‍ത്തെഴുന്നേറ്റ ഞായറാഴ്ച കരളില്‍ മോദത്തിന് വീഞ്ഞൊഴുകും ഞായറാഴ്ച കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ കുരിശിന്തൊടിയില്വച്ചെന് ഹൃദയം ഞാന്‍ പണയം വച്ചു എന്റെ ഹൃദയം ഞാന്‍ പണയം വച്ചൂ കുന്നംകുളംപട്ടണത്തില് കേള്‍വികേട്ട പാപ്പിമകളേ മറിയാമ്മേ നിന്നെ സ്നേഹിച്ചു... എന്റെ ഹൃദയം ഞാന്‍ പണയം വച്ചു (കര്‍ത്താവ്) നാലുകാശില്ലാത്തോനെ നാട്ടുകാരെഴുതിത്തള്ളി നടയില്‍ നിന്നെന്നെത്തുപ്പി നിന്റപ്പന് തണ്ടന്‍ പാപ്പി കൂട്ടുകാരില്ലാത്തോനായ് വീട്ടില്‍ ഞാന്‍ ഇസ്പേഡേഴായ് മുടങ്ങാതെ കത്തു തന്നു നീ മാത്രം കൂടെ നിന്നു മുട്ടത്തുവര്‍ക്കിസ്സാറിന്‍ നോവലിലെ നായികയായ് സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ എന്റെ സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ (കര്‍ത്താവ്) സെന്റ് ജൂഡിന് കാരുണ്യത്താല്‍ ശിരസ്സിലീ തൊപ്പി കയറി ട്രെയിനിംഗാം കടമ്പ താണ്ടി തേങ്ങിത്തേങ്ങി നാട്ടിലെത്തി കുരിശിന്റെ നിഴലില്‍ നിന്റെ കുറ്റബോധം മിഴിനീരായി മറ്റൊരാള്‍ കെട്ടിയ താലി മാറിടത്തില്‍ ഭാരമായി എം.ടി.തന് നോവലിലെ നായികയായ് മാറിയോളേ സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ എന്റെ സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ (കര്‍ത്താവ്) Englishkarttāvuyarttĕḻunneṭra ñāyaṟāḻsa karaḽil modattin vīññŏḻuguṁ ñāyaṟāḻsa kurbbāna kaḻiññappoḽ kuriśindŏḍiyilvaccĕn hṛdayaṁ ñān paṇayaṁ vaccu ĕnṟĕ hṛdayaṁ ñān paṇayaṁ vaccū kunnaṁkuḽaṁpaṭṭaṇattil keḽvigeṭṭa pāppimagaḽe maṟiyāmme ninnĕ snehiccu... ĕnṟĕ hṛdayaṁ ñān paṇayaṁ vaccu (karttāv) nālugāśillāttonĕ nāṭṭugārĕḻudittaḽḽi naḍayil ninnĕnnĕttuppi ninṟappan daṇḍan pāppi kūṭṭugārillāttonāy vīṭṭil ñān ispeḍeḻāy muḍaṅṅādĕ kattu tannu nī mātraṁ kūḍĕ ninnu muṭṭattuvarkkissāṟin novalilĕ nāyigayāy suṟiyāni kristyānippĕṇṇe ĕnṟĕ suṟiyāni kristyānippĕṇṇe (karttāv) sĕnṟ jūḍin kāruṇyattāl śirassilī tŏppi kayaṟi ṭrĕyiniṁgāṁ kaḍamba tāṇḍi teṅṅitteṅṅi nāṭṭilĕtti kuriśinṟĕ niḻalil ninṟĕ kuṭrabodhaṁ miḻinīrāyi maṭrŏrāḽ kĕṭṭiya tāli māṟiḍattil bhāramāyi ĕṁ.ṭi.tan novalilĕ nāyigayāy māṟiyoḽe suṟiyāni kristyānippĕṇṇe ĕnṟĕ suṟiyāni kristyānippĕṇṇe (karttāv)