Anyajalippoo

അഞ്ജലിപ്പൂ
Year
Language

�anjalippoo...poo-poo-poo

അഞ്ജലിപ്പൂ .. പൂ..പൂ..പൂ..
അത്തപ്പൂ .. പുഷ്കരമുല്ലപ്പൂ..
പൂക്കളം വാഴും ഭഗവാനേ
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ
അഞ്ജലിപ്പൂ .. പൂ..പൂ..പൂ..

പൈങ്കിളിപ്പാട്ടുകൾ പള്ളിയുണർത്തിയ
സംക്രമപുലർകാലം ചിങ്ങ സംക്രമപുലർകാലം (പൈങ്കിളി..)
തൃക്കാക്കരയപ്പന്‌ നേദിക്കുന്നു തിരുമധുരത്താലം
പൊന്നിൻ തിരുമധുരത്താലം (അഞ്ജലിപ്പൂ..)

അഞ്ജനച്ചോലയിൽ നീരാടീ
അഴിഞ്ഞ മുടിയിൽ പൂ ചൂടി (അഞ്ജന..)
ഉണ്ണി സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം
പൂജയ്ക്കെത്തീ ഉഷസ്സുദയം പൂജയ്ക്കെത്തീ

കസ്തൂരീ തിലകം ചാർത്തിക്കാം ഞാന്‍
കൌസ്തുഭമണിയിക്കാം മാറിൽ കൌസ്തുഭമണിയിക്കാം (കസ്തൂരീ..)
നിൻ മിഴി തുറന്നാൽ നിൻ പ്രഭ ചൊരിഞ്ഞാൽ
എന്നും തിരുവോണം ഞങ്ങൾക്കെന്നും തിരുവോണം (അഞ്ജലിപ്പൂ...)

�anjalippoo...poo-poo-poo

añjalippū .. pū..pū..pū..
attappū .. puṣkaramullappū..
pūkkaḽaṁ vāḻuṁ bhagavāne
ñānidā śrībādaṁ kaidŏḻunnen
añjalippū .. pū..pū..pū..

paiṅgiḽippāṭṭugaḽ paḽḽiyuṇarttiya
saṁkramabulargālaṁ siṅṅa saṁkramabulargālaṁ (paiṅgiḽi..)
tṛkkākkarayappan‌ nedikkunnu tirumadhurattālaṁ
pŏnnin dirumadhurattālaṁ (añjalippū..)

añjanaccolayil nīrāḍī
aḻiñña muḍiyil pū sūḍi (añjana..)
uṇṇi sūryanĕ ĕḽiyilĕḍuttuṁkŏṇḍudayaṁ
pūjaykkĕttī uṣassudayaṁ pūjaykkĕttī

kastūrī tilagaṁ sārttikkāṁ ñān
kaൌstubhamaṇiyikkāṁ māṟil kaൌstubhamaṇiyikkāṁ (kastūrī..)
nin miḻi tuṟannāl nin prabha sŏriññāl
ĕnnuṁ tiruvoṇaṁ ñaṅṅaḽkkĕnnuṁ tiruvoṇaṁ (añjalippū...)