സ്വര്‍ണ്ണമാനേ വന്നൂ നീയിന്നും തിങ്കള്ത്തേരേറി
ഈ പമ്പയാറിന് തീരത്തില്‍ വീണ്ടും
മുന്നാഴിപ്പാലൂറി...രാവില്‍ മുന്നാഴിപ്പാലൂറി...
സ്വര്‍ണ്ണമാനേ വന്നൂ നീയിന്നും തിങ്കള്ത്തേരേറി
നെല്ലും നിലാവും സല്ലാപമായ് ദൂരെ
ചില്ലകളില്‍ മഞ്ഞിന് കവിതകളായ്(നെല്ലും..)
ഇല്ലത്തുറങ്ങാതിരിക്കുമെന് മിഴികളില്‍
ഇറ്റുന്ന മോഹങ്ങള്‍ പക്ഷികളായ്...(ഇല്ലത്തുറ...)
നിന്നെത്തിരഞ്ഞു പറക്കുമീരാത്രിയില്
എന്തേ മറഞ്ഞു നിന്നൂ...
നീ എവിടെ മറഞ്ഞു നിന്നൂ...
നെഞ്ചിൽ കിനാവിന് സംഗീതമായ് മൂളും
പല്ലവിയില്‍ നിന്റെ ഓര്‍മ്മകളായ്(നെഞ്ചിൽ ..)
വര്ണ്ണച്ചിരാതുകള് കത്തും മനസ്സിന്റെ
ഉമ്മറവാതിലില്‍ ഏകയായി(വര്‍ണ്ണ..)
നിന്നെത്തിരഞ്ഞു ഞാന്‍ നില്ക്കുമീ രാത്രിയില്‍
എന്തേ മറഞ്ഞു നിന്നു...
നീ എവിടെ മറഞ്ഞു നിന്നൂ....
(സ്വര്‍ണ്ണമാനേ....)