ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍
ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍
ഓടുമേഞ്ഞൊരെന്റെയീ പൂമുഖത്തിരുന്നു ഞാന്‍
ഓര്‍ത്തിടുന്നു പോയ കാലം.....
ഓടുമേഞ്ഞൊരെന്റെയീ പൂമുഖത്തിരുന്നു ഞാന്‍
ഓര്‍ത്തിടുന്നു പോയ കാലം.....
ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍
പിച്ചവെച്ച നടുമുറ്റമില്ല
ഊഞ്ഞാല് കെട്ടിയാടുമൊട്ടുമാവുമില്ലാ.....
പിച്ചവെച്ച നടുമുറ്റമില്ല
ഊഞ്ഞാല് കെട്ടിയാടുമൊട്ടുമാവുമില്ലാ.....
കൊച്ചു വെളുപ്പാന്കാലത്തെന്നെ നുള്ളിയുണര്‍ത്തുന്ന
മുത്തശ്ശിയുമിന്നു കൂടെയില്ലാ
നഷ്ടങ്ങളോർത്തെന്റെ മിഴി നനയുമ്പോള്‍
ലാഭമെന്ന പുസ്തകത്തിലെന്തെഴുതീടാന്
ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍
യൌവനത്തിലെന്റെ മോഹമെല്ലാം
ഒന്നായ് വാങ്ങിവെച്ച പെണ്കിടാവുമില്ലാ
യൌവനത്തിലെന്റെ മോഹമെല്ലാം
ഒന്നായ് വാങ്ങിവെച്ച പെണ്കിടാവുമില്ലാ
ഒന്നു കൊതിച്ചാല്പ്പിന്നെ എന്നെ വിട്ടുപിരിയാത്ത
സ്വപ്നങ്ങളുമെന്റെ കൂടെയില്ലാ
നഷ്ടങ്ങളോർത്തെന്റെ മിഴി നനയുമ്പോള്‍
ലാഭമെന്ന പുസ്തകത്തിലെന്തെഴുതീടാന്
(ഓലവാലന്‍ കിളികളും....)