പൊന്നുംതിങ്കള് താരാട്ടും മോഹപ്പൊന്മാനേ
കണ്ണീരാറ്റില്‍ നീരാടും ഓമല്പ്പൊന്പൂവേ
ഓ മുറ്റത്തിന് ഈണം മീട്ടി സ്വപ്നത്തിന് താളം തട്ടി പാടാം ഞാന്‍
സ്നേഹത്തിന് ചിത്രത്തേരില് തീരങ്ങള്‍ തേടി തേടി പോകാന്‍ വാ
പൊന്നുംതിങ്കള് താരാട്ടും മോഹപ്പൊന്മാനേ
കണ്ണീരാറ്റില്‍ നീരാടും ഓമല്പ്പൊന്പൂവേ
മാനത്തിന് മുറ്റത്തു കൊട്ടാരക്കെട്ടില്‍ വാഴും നമ്മള് ഓ ഓ..
അമ്മാനക്കടവത്തെ പൂന്തോണീലേറി പോകും നമ്മള് ഓ..
നീയില്ലെങ്കില്‍ ഞാനില്ലല്ലോ സൗമിനി
രാവില്ലെങ്കില്‍ നീയില്ലല്ലോ പൗര്‍ണ്ണമി
ഇനിയെന്നുള്ളില് കന്നിപ്പൂങ്കാവില് നീ ആടാന്‍ വാ
(പൊന്നുംതിങ്കള് താരാട്ടും)
കയ്യെത്തും ദൂരത്ത് മിന്നാരം തൂകി മാരിവില്ല് ഓ ഓ..
കണ്ണേറാം പൂമേട്ടില്‍ പൂനുള്ളാനോടിപ്പോയി തിങ്കള്ഓ..
മൗനം പോലും മായാ രാവിനി ഗീതമായി
യാമം തേടും രാഗാലാപം സാന്ദ്രമായി
ഇനി താഴ്വാരം കൂടെ ചൂടാറായി കൊടിയേറാറായി
(പൊന്നുംതിങ്കള് താരാട്ടും)