Anuraagam kannil

അനുരാഗം കണ്ണില്‍
Work
Year
Language

അനുരാഗം കണ്ണില്‍ മുളയ്ക്കും
ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും
വിധിയുടെ കയ്യതിന്‍ വേരറുക്കും
ചുടുകണ്ണൂനീര്‍മാത്രംബാക്കിവെയ്ക്കും
(അനുരാഗം...)

തങ്കക്കിനാവുകള്‍ മൊട്ടിട്ടു നില്‍ക്കുന്ന
താമരപൂങ്കാവനത്തില്‍
കൂട്ടിന്നുവന്നൊരെന്‍കുഞ്ഞാറ്റപൈങ്കിളി
കൂടുവിട്ടെങ്ങോ പറന്നു?
(അനുരാഗം...)

വഴിനോക്കി നില്‍ക്കുമെന്‍ കണ്ണുനീര്‍ മായ്ക്കുവാന്‍
വന്നില്ല വന്നില്ല ദേവന്‍
വിരഹത്തിന്‍ വേദന ഞാനറിഞ്ഞൂ
വിധിതന്‍ വിനോദവും ഞാനറിഞ്ഞു
(അനുരാഗം...)

anurāgaṁ kaṇṇil muḽaykkuṁ
hṛdayattil verūnni nilkkuṁ
vidhiyuḍĕ kayyadin veraṟukkuṁ
suḍugaṇṇūnīrmātraṁbākkivĕykkuṁ
(anurāgaṁ...)

taṅgakkināvugaḽ mŏṭṭiṭṭu nilkkunna
tāmarabūṅgāvanattil
kūṭṭinnuvannŏrĕnkuññāṭrabaiṅgiḽi
kūḍuviṭṭĕṅṅo paṟannu?
(anurāgaṁ...)

vaḻinokki nilkkumĕn kaṇṇunīr māykkuvān
vannilla vannilla devan
virahattin vedana ñānaṟiññū
vidhidan vinodavuṁ ñānaṟiññu
(anurāgaṁ...)