Anuraagam kannil

അനുരാഗം കണ്ണില്‍
Work
Year
Language

അനുരാഗം കണ്ണില്‍ മുളയ്ക്കും
ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും
തങ്കക്കിനാവില്‍ തളിര്‍ക്കും
കല്യാണപ്പന്തലില്‍ പൂക്കും
(അനുരാഗം...)

കണ്ണീരാല്‍ നിത്യം നനയ്ക്കും
നെടുവീര്‍പ്പാല്‍ വളമേകുമെന്നും
കരിയാതെ വാടാതെ വളരും
എന്റെ കരളിലെ അനുരാഗ വല്ലീ
(അനുരാഗം...)

അരുണന്‍ വെറും ചാമ്പലാകാം
മരുഭൂമിയാകാം സമുദ്രം
ഒരുനാളുമണയാതെ നില്‍ക്കും എന്റെ
കരളിലെ അനുരാഗ ദീപം
(അനുരാഗം...)

anurāgaṁ kaṇṇil muḽaykkuṁ
hṛdayattil verūnni nilkkuṁ
taṅgakkināvil taḽirkkuṁ
kalyāṇappandalil pūkkuṁ
(anurāgaṁ...)

kaṇṇīrāl nityaṁ nanaykkuṁ
nĕḍuvīrppāl vaḽamegumĕnnuṁ
kariyādĕ vāḍādĕ vaḽaruṁ
ĕnṟĕ karaḽilĕ anurāga vallī
(anurāgaṁ...)

aruṇan vĕṟuṁ sāmbalāgāṁ
marubhūmiyāgāṁ samudraṁ
ŏrunāḽumaṇayādĕ nilkkuṁ ĕnṟĕ
karaḽilĕ anurāga dībaṁ
(anurāgaṁ...)