അനുരാഗം അനുരാഗം
അതു മനസ്സില്‍ മൃതസഞ്ജീവനി തൂകും,
മധുരമധുരവികാരം (അനുരാഗം)
മന്മഥന്റെ വില്ലിലിരിക്കും
മല്ലീശരമല്ലാ അതു
പെണ്‍കൊടിമാരുടെ ലജ്ജയില്‍ മുങ്ങിയ
വെണ്മണിശ്ലോകമല്ലാ (അനുരാഗം)
മാറിമാറി മാനമുടുക്കും
മകരനിലാവല്ലാ അതു
മേനകമാരുടെ ചിരികണ്ടുണരും
മൌനതപസ്സല്ലാ (അനുരാഗം)
വര്‍ഷമേഘം ഒരിക്കല്‍ ചൂടും
വാര്‍മഴവില്ലല്ലാ - അതു
പനിനീര്‍ മാത്രം പകര്‍ന്നുവെച്ചൊരു
മണിമഞ്ജുഷയല്ലാ (അനുരാഗം)