ഉം...ഉം....
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഉറങ്ങും കാമുകി രജനീഗന്ധി
ഉറക്കും കാമുകന് പൌര്‍ണ്ണമി
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഓമനപ്പൂന്തെന്നല്‍
ധനുമാസക്കുളിരിലെന്‍ ജാലകത്തിരശ്ശീല
ഇളംകാറ്റിന് കളികണ്ടു തലയുയര്‍ത്തീ
മമകേളീശയനത്തിന്‍ നിഴലിലെ പൂവള്ളി
ഒരുപുത്തന് പൂവിടര്‍ത്തി മണം പരത്തി
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഓമനപ്പൂന്തെന്നല്‍
അനുരാഗവിരല്‍ കൊണ്ടീ മലര്‍നുള്ളിയെടുത്തെന്റെ
ഹൃദയപ്പൂപ്പാലിക ഞാനൊരുക്കിയെങ്കില്‍
ഒരുവരം നേടിയെങ്കില്‍ വിടരുമെന്‍ സ്വപ്നമാകെ
ഉറക്കുപാട്ടായതിനെ തഴുകിയെങ്കില്‍!!
(ഉറക്കുപാട്ടിന്നുടുക്കുകൊട്ടി....)