നാളെ നാളെ
ഇതുവരെ പുലരാത്ത നാളെ
എവിടെ എവിടെ
നേതാക്കള്‍ ചൊല്ലുന്ന നല്ല നാളെ
എല്ലാര്ക്കും നാളെയെന്നതു മാത്രം
ഇന്നെന്നതാര്‍ക്കും വേണ്ട
(നാളെ നാളെ )
നാളെ നാളെ
വിശന്ന മര്‍ത്ത്യനു മുന്നില്‍
പല പല വര്ണ്ണക്കൊടികള്
(വിശന്ന )
വാചാലതയുടെ കാറ്റുകള്‍ അവയെ
പറത്തി നില്ക്കുമ്പോള് (2)
കൈകളില്‍ അവയുടെ ഭാരം പേറിയ
ജീവികള്‍ അടിയുന്നു
(നാളെ നാളെ )
ഒഴിഞ്ഞ പാത്രവുമായി
തെരുവിലിരിപ്പൂ ജനനി
(ഒഴിഞ്ഞ )
മേലേ രഹരിതന് മേടയിലൊരുപിടി
മക്കള്‍ സുഖിക്കുമ്പോള്‍ (2)
തൊഴിലാളികളുടെ കൈകള്‍ മാത്രം
അമ്മേ നിന്നെ പോറ്റാന്‍
അമ്മേ അമ്മേ