മൂടല്‍മഞ്ഞുമായ് യാമിനി
വന്നൂ നിര്വൃതിദായിനി
നിന് മലര്‍ശയ്യയില്‍ എന്നിലെ ലജ്ജകള്‍
ആദ്യമായ് പൂവിടാന്‍ വെമ്പുമീ വേളയില്‍
(മൂടല്‍മഞ്ഞുമായ്....)
എത്രനാള്‍ ഈ വിധം കാത്തിരുന്നു ഞാന്‍
എന്നുടൽക്കുങ്കുമം നിന്നിൽച്ചാർത്തുവാന്
എത്രനാള്‍ ഈ വിധം കാത്തിരുന്നു ഞാന്‍
എന്നുടല്ക്കുങ്കുമം നിന്നില്ചാര്ത്തുവാന്
സുഖലഹരികളില്‍ നവമധുരിമയില്
ഒഴുകാന്‍ ഇഴുകാന്‍ അരികില്‍ നില്പൂ ഞാന്‍
(മൂടല്‍മഞ്ഞുമായ്....)
എന്നെ നിന് ചുണ്ടിലെ വേണുവാക്കൂ നീ
എന്നെ നിന് മാറിലെ മാലയാക്കൂ നീ
എന്നെ നിന് ചുണ്ടിലെ വേണുവാക്കൂ നീ
എന്നെ നിന് മാറിലെ മാലയാക്കൂ നീ
മൃദു മൃദുലതയില് ശരനഖകലകള്
പതിയാന്‍ മുറിയാന്‍ തളരാന്‍ മോഹമായ്..
(മൂടല്‍മഞ്ഞുമായ്....)