തുയിലുണരൂ കുടിലുകളേ തുയിലുണരൂ
തുടികൊട്ടി തുമ്പിതുള്ളി തുയിലുണരൂ
കുരവയിട്ടു തുയിലുണരൂ കുഴലൂതി തുയിലുണരൂ
കുടിലിന്റെ കണ്മണിമാരേ കുയില്മൊഴിമാരേ
പൊന്നിരുന്ന പീഠത്തില്‍ പൂവുവെച്ച പോലെ
വന്നണയും മാവേലിത്തമ്പുരാനെപ്പോലെ
അന്നം തരൂ അഭയം തരൂ
അന്നം തരൂ ഞങ്ങള്‍ക്കഭയം തരൂ
പൊന്നോണനാളുകള് തരൂ പോയ്മറഞ്ഞ പൊന്നോണ നാളുകള്‍ തരൂ
കണ്ണുനീരില്‍ ചാലിച്ച വര്‍ണ്ണരാജി ഞങ്ങള്‍
മണ്ണില്‍ വീണുവറ്റുന്ന നൊമ്പരങ്ങള്‍ ഞങ്ങള്‍
കാറ്റായ് വരൂ.... കുളിരായ് വരൂ.......
കാറ്റായ് വരൂ കാറ്റിന് കുളിരായ് വരൂ
കണ്ണിന് വെളിച്ചമായ് വരൂ ഈ വഴിയില്‍ മന്ദാരപ്പൂനിഴല് തരൂ