തക്കിളി തക്കിളി തങ്കമലര്‍ തക്കിളി
തങ്കമലര്‍ തക്കിളിയില്‍ താമരനൂല് നൂല്ക്കുന്നൊരു
പൈങ്കിളി പൈങ്കിളി പൈങ്കിളിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ
മൂവന്തിക്കടവത്തെ മുക്കുവപ്പെണ്ണേ
ആ........
പോക്കുവെയില്‍ പൊന്നുപെയ്യും കടലോരത്ത്
കാറ്റുവന്നു ചൂളമിടും കടലോരത്ത്
സ്വപ്നത്തിന് വലയില്‍ വീണ സ്വര്‍ണ്ണ മത്സ്യവുമായ്
നില്പ്പതാരോ കാത്തു നില്പ്പതാരോ
പുത്തിലഞ്ഞി പൂവരശും ചമഞ്ഞൊരുങ്ങി
പൊട്ടുകുത്തി പൂന്തുകിലും അണിഞ്ഞൊരുങ്ങി
കൈത്തണ്ടില്‍ വളകിലുങ്ങി ശംഖുമാലയുമായ്
നില്പ്പതാരോ കാത്തു നില്പ്പതാരോ