പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക് (പാവാട.....)
കിത്താബു പഠിച്ച് ഉദ്യോഗം ഭരിച്ചു സുല്‍ത്താന്റെ ഗമേല് വരും (2)
അബുധാബിക്കാരന് പുതുമണവാളന് നിക്കാഹിനൊരുങ്ങി വരും
ഓന് വിളിക്കുമ്പ പറന്നു വരും (അബുധാബിക്കാരന്....)
ബ ബ ബ (പാവാട....)
അള്ളാനെ ഉമ്മാ പൊല്ലാപ്പ് ബേണ്ട അയ്യായിരം കൊടുക്കാം
അതിനൊപ്പം പണമവന്‍ മഹറായ് തന്നാല്‍
നിക്കാഹു പൊടിപൊടിക്കാം ആയിഷാന്റെ നിക്കാഹു പൊടിപൊടിക്കാം
അത് കയിഞ്ഞബനുമായ് സുവര്ക്കത്തിലിരിക്കുംബം
ഉമ്മാനെ മറക്കരുതേ നീ ഇക്കാനേം വെറുക്കരുതെ
ബ ബ ബ ...
പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്
ആ.. മുത്താണ് നീ ഞമ്മക്ക്