Title (Indic)വിണ്ണില്‍ ചിരിക്കുന്ന വെള്ളി നക്ഷത്രമേ WorkAndolanam Year2001 LanguageMalayalam Credits Role Artist Music Natesh Shankar Performer P Jayachandran Writer Yusufali Kecheri LyricsMalayalamവിണ്ണില്‍ ചിരിക്കുന്ന വെള്ളിനക്ഷത്രമേ മണ്ണിന്റെ വേദന നീയെന്തറിഞ്ഞൂ നീയെന്തറിഞ്ഞൂ? ആശിച്ച വണ്ടിനു നറുതേന്‍ നല്‍കാത്ത ചെമ്പകപ്പൂവാണു നീ കയ്യെത്താദൂരത്തു മോഹങ്ങളുണര്‍ത്തുന്ന നൊമ്പരപ്പൂവാണുനീ അഴിമുഖക്കെട്ടിന്മേല് തലതല്ലിക്കേണാലും പുഴയെ തഴുകുമോ കടലലകള്‍? സംഗമം കൊതിച്ചാലും രണ്ടു സമാന്തര രേഖകളൊരുമിക്കാന് വിധി വരുമോ? പരസ്പരം പുണരുവാന്‍ ധ്രുവങ്ങള്‍ കൊതിച്ചാലും പാഴിലാ സ്വപ്നങ്ങള്‍ കൊഴിയുന്നു പകലിന്റെ പിന്നാലെ ഇരവെത്ര കുതിച്ചാലും നിത്യവും അവര്‍ തമ്മിലകന്നു നില്ക്കും Englishviṇṇil sirikkunna vĕḽḽinakṣatrame maṇṇinṟĕ vedana nīyĕndaṟiññū nīyĕndaṟiññū? āśicca vaṇḍinu naṟuden nalgātta sĕmbagappūvāṇu nī kayyĕttādūrattu mohaṅṅaḽuṇarttunna nŏmbarappūvāṇunī aḻimukhakkĕṭṭinmel taladallikkeṇāluṁ puḻayĕ taḻugumo kaḍalalagaḽ? saṁgamaṁ kŏdiccāluṁ raṇḍu samāndara rekhagaḽŏrumikkān vidhi varumo? parasparaṁ puṇaruvān dhruvaṅṅaḽ kŏdiccāluṁ pāḻilā svapnaṅṅaḽ kŏḻiyunnu pagalinṟĕ pinnālĕ iravĕtra kudiccāluṁ nityavuṁ avar tammilagannu nilkkuṁ